കാട്ടക്കടയില്‍ മണ്ണ് മാഫിയ ഗൃഹനാഥനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കാട്ടാക്കട കീഴാറൂരില്‍ മണ്ണ് മാഫിയ ഗൃഹനാഥനെ കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അമ്പലത്തറ സ്വദേശി ശ്രീമംഗംലം വീട്ടില്‍ സംഗീത് കുമാറാണ് കൊല്ലപ്പെട്ടത്.

സംഗീത് കുമാറിന്റെ വസ്തുവില്‍ നിന്ന് ബലമായി മണ്ണെടുക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴായിരുന്നു സംഭവം. ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് എത്തിയ സംഘം വഴിയിലേക്ക് മണ്ണിയുകയും ജസിബി ഉപയോഗിച്ച് കാര്‍ നീക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ സംഗീത് ചോദ്യം ചെയ്യുകയായിരുന്നു.

പൊലീസ് എത്തിയ ശേഷം കാര്‍ നീക്കിയാല്‍ മതിയെന്ന് സംഗീത് പറഞ്ഞതിനെ തുടര്‍ന്നുണ്ടാ തര്‍ക്കമാണ് കൊലപാതകമെന്നും ആക്രമണത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ജെസിബി ഡ്രൈവര്‍ ചാറുപാറ സ്വദേശി സജു ഉള്‍പ്പെടെ കണ്ടാലറിയുന്ന നാലുപേര്‍ക്കെതിരെ കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News