ഓച്ചിറയിലും ബിജെപി യോഗത്തിനെതിരെ വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചു. ടാക്‌സിയും ഓട്ടോയും പണിമുടക്കി

ഇന്നലെ വൈകിട്ടായിരുന്നു ഓച്ചിറയില്‍ ബിജെപിയുടെ പൗരത്വ നിയമത്തെ ന്യായീകരിക്കാന്‍ ചേര്‍ന്ന യോഗം.

4 മണിയോടെ ഭൂരിപക്ഷം വ്യാപാരികളും ജാതിമത ഭേദമന്യെ കടകള്‍ അടച്ചു. പ്രതിഷേധത്തില്‍ തങളും ഉണ്ടെന്ന് പ്രഖ്യാപിച്ച് ടാക്‌സി,ഓട്ടൊറിക്ഷാ തൊഴിലാളികളും സേവനം മതിയാക്കി സ്ഥലം വിട്ടു. ബിജെപി യോഗം നടക്കുമ്പോള്‍ ഓച്ചിറയില്‍ ഹര്‍ത്താലിന്റെ പ്രതീതി.

കഴിഞ്ഞ ദിവസം ഉമയനല്ലൂരിലും ബിജെപി യോഗത്തിനെതിരെ വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചിരിന്നു.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ ജനങള്‍ ബഹീഷ്‌കരിക്കുന്ന ജനാധിപത്യപരമായ സമരമുറയായി കടയടപ്പ് സമരം പടരുന്നതില്‍ കേരളത്തിലെ ബിജെപി നേതൃത്വം അസ്വസ്ഥരാണ് സംസ്ഥാന ഗവണ്‍മെന്റിനെതിരെ ഗവര്‍ണ്ണറെ ഉപയോഗിക്കുന്ന ബിജെപി തന്ത്രവും രാഷ്ട്രീയ ഭേദമന്യെ ചോദ്യംചെയ്യപ്പെടുന്നതും ബിജെപിക്ക് തിരിച്ചടിയായി.

അതേസമയം, എല്ലാ മതസ്ഥരേയും ആശങ്കയിലാഴ്ത്തിയ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കാന്‍ തെരുവിലിറങിയ ബിജെപിക്ക് ശക്തമായ താക്കീതും മറുപടിയുമാണ് വ്യാപാരികളും തൊഴിലാളികളും നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News