ഹിന്ദുക്കൾക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന വ്യാജ പ്രചാരണം; ബിജെപി എംപിക്കെതിരെ കേസ്

മലപ്പുറം കുറ്റിപ്പുറം പൈങ്കണ്ണൂരിൽ ഹിന്ദുക്കൾക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ബിജെപി എംപി ക്കെതിരേ കേസ്.

ബി.ജെ.പി. നേതാവും ഉഡുപ്പി ചിക്മംഗളൂർ എം.പി.യുമായ ശോഭ കരന്തലജെ ക്കെതിരെയാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്

മതസ്പർദ്ധ വളർത്താനുള്ള ശ്രമത്തിനെതിരെ 153 A വകുപ്പ് പ്രകാരമാണ് കേസ്. വളാഞ്ചേരിയിലെ സേവാഭാരതി പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പൗരത്വ യെ അനുകൂലിച്ചതിന്റെ പേരിൽ പ്രദേശത്തെ കിണറിൽ നിന്ന് ഹൈന്ദവർക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് ശോഭ കരന്തലജെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.

ജില്ലാ പോലീസ് മേധാവിക്ക് അഭിഭാഷകനായ സുഭാഷ് ചന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തത്.

വളാഞ്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറിൽ നിന്നാണ് എട്ട് ദളിത് കുടുംബങ്ങൾ കുടിവെള്ളം ശേഖരിച്ചിരുന്നത്.

പൗരത്വ നിയമത്തെ അനുകൂലിച്ച് വളാഞ്ചേരിയിൽ നടന്ന ബി ജെ പി പരിപാടിയിൽ പങ്കെടുത്തതിന് കുടിവെള്ളം നൽകുന്നില്ലെന്നായിരുന്നു വ്യാജ പ്രചരണം.

സേവാഭാരതി പ്രവർത്തകർ കുടിവെള്ളം വിതരണം ചെയ്യുന്നതിന്റെ ഫോട്ടോ എടുത്ത് ദേശീയ മാധ്യമങ്ങളിൽ വ്യാജ വാർത്തയും നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News