തൊഴിലാളിചൂഷണം തടയുന്ന ഉത്തരവ്

സംസ്ഥാനത്തെ സ്വകാര്യ ധനസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കുറഞ്ഞ വേതന നിരക്ക് പ്രാബല്യത്തിലാക്കി ഉത്തരവിറക്കുകവഴി ദുരിതമനുഭവിക്കുന്ന തൊഴിലാളികളോടുള്ള കരുതലും ശ്രദ്ധയും സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് തെളിയിച്ചിരിക്കയാണ്.

ഈ മേഖലയില്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന കൊടിയ ചൂഷണത്തിന് അറുതി വരുത്തണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

പണയം, ചിട്ടി, കുറി, ഇന്‍ഷുറന്‍സ്, മൈക്രോഫിനാന്‍സ്, വിദേശനാണയ വിനിമയം, ഹയര്‍ പര്‍ച്ചേസ് തുടങ്ങിയ ബിസിനസ് നടത്തുന്ന അഞ്ഞൂറിലേറെ സ്ഥാപനങ്ങളിലെ അരലക്ഷത്തിലേറെ ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News