കൊറോണ വൈറസിന്റെ ഉറവിടം മൃഗങ്ങളില്‍ നിന്നും

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ ഉറവിടം പാമ്പില്‍നിന്നാകാമെന്ന് പഠനം. പീക്കിങ് സര്‍വകലാശാലയിലെ ആരോഗ്യശാസ്ത്രവിഭാഗം ഗവേഷകരാണ് പഠനം നടത്തിയത്.

വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ സമുദ്രോത്പന്നങ്ങള്‍, കോഴി, പാമ്പ്, വവ്വാല്‍, മറ്റുമൃഗങ്ങള്‍ എന്നിവയെ വില്‍ക്കുന്ന വുഹാനിലെ മൊത്തക്കച്ചവട ചന്തയിലെത്തിയിരുന്നുവെന്ന് വ്യക്തമായതായി ജേണല്‍ ഓഫ് മെഡിക്കല്‍ വൈറോളജിയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു.

2019 നോവല്‍ കൊറോണ വൈറസെന്ന് ലോകാരോഗ്യസംഘടന പേരിട്ട വൈറസിന്റെ വിശദമായ ജനിതകപരിശോധനയിലാണ് കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News