വേനലിന് മുമ്പേ വിയര്‍ത്ത് കേരളം; സംസ്ഥാനം പൊള്ളിത്തുടങ്ങുമ്പോള്‍…

വേനലെത്തും മുന്‍പേ വിയര്‍ത്ത് കേരളം. കാലാവസ്ഥാ മാറ്റം കേരളത്തിലും യാഥാര്‍ഥ്യമാവുകയാണെന്ന പ്രവചനങ്ങള്‍ ശരിവെച്ചുകൊണ്ട് വേനലെത്തും മുന്‍പേ ഉയര്‍ന്ന താപനിലയാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രേഖപ്പെടുത്തുന്നത്.

ഡിസംബറിലും ജനുവരിയിലും തണുപ്പ് തീരെ കുറവായിരുന്നു. പല ജില്ലകളിലും ഈ മാസങ്ങളില്‍ താപനില 37 ഡിഗ്രി വരെയെത്തി. കുറഞ്ഞ താപനിലയാവട്ടെ ശരാശരി 22 മുതല്‍ 24 ഡിഗ്രി വരെ.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കിഴക്കന്‍ കാറ്റ് തരംഗത്തിലെ മാറ്റമാണ് കേരളത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് വഴി തുറന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News