ജെഎന്‍യു വിദ്യാര്‍ഥിസമരം വിജയകരം; അധികൃതര്‍ക്ക് തിരിച്ചടി: പഴയ ഫീസ് ഘടനയില്‍ രജിസ്ട്രേഷന്‍ നടത്തണമെന്ന് ദില്ലി ഹൈക്കോടതി

ദില്ലി: ജെഎന്‍യുവില്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള അധികൃതരുടെ നീക്കത്തിന് തിരിച്ചടി. പഴയ ഹോസ്റ്റല്‍ മാന്വല്‍ പ്രകാരം മാത്രമേ സെമസ്റ്റര്‍ രജിസ്ട്രേഷന്‍ നടത്താന്‍ പാടുള്ളൂ എന്നും ഇവരില്‍ നിന്ന് ലേറ്റ് ഫീ ഇടക്കരുതെന്നും ദില്ലി ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇട്ടു.

ഫീസ് വര്‍ധനവിനെതിരെയും പുതിയ ഹോസ്റ്റല്‍ മാനുവല്‍ പിണവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്റ്റുഡന്റ്സ് യൂണിയന്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. സെമസ്റ്റര്‍ രജിസ്ട്രേഷന് പഴയ ഫീസ് ഘടന തന്നെ വേണമെന്നും നിലവിലുള്ള ചട്ടങ്ങള്‍ പാലിക്കാതെ ആണ് ഫീസ് വര്‍ധനവ് അതിനാല്‍ ഫീസ് വര്‍ധനവിന് അംഗീകാരം നല്‍കിയ ഇന്റര്‍ ഹോസ്റ്റല്‍ അഡ്മിനിസ്ട്രേഷന്‍ യോഗം റദ്ദാക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജി പരിഗണിച്ച ദില്ലി ഹൈക്കോടതിയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസകരമായ ഇടക്കാല ഉത്തരവ് ആണ് പുറപ്പെടുവിച്ചത്. അതോടൊപ്പം ഫീസ് വര്‍ധിപ്പിക്കാനുള്ള അധിക്കിതരുടെ നീക്കത്തിന് കനത്ത തിരിച്ചടിയും ലഭിച്ചു. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയക്കാത്തവര്‍ പഴയ ഫീസ് ഘടനയില്‍ രജിസ്ട്രേഷന്‍ നടത്തണമെന്നും ഇവരില്‍ നിന്ന് ലേറ്റ് ഫീ ഇടക്കരുതെന്നും ദില്ലി ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കി.

അതോടൊപ്പം സര്‍വകലാശാലയോട് രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി. അടുത്ത ഫെബ്രുവരി 28ന് കേസ് വീണ്ടും പരിഗണിക്കും. ദില്ലി ഹൈക്കോടതിയുടെ ഉത്തരവ് വന്നതോടെ ഏറെക്കാലമായുള്ള വിദ്യര്‍ത്ഥി പ്രക്ഷോഭം കൂടിയാണ് വിജയം കാണുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here