നേപ്പാളില്‍ മലയാളികളുടെ മരണം; അന്വേഷണം നടത്തുന്നതിനും ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനും കേരളത്തിലെ എംപിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി

നേപ്പാളില്‍ രണ്ട് മലയാളി കുടുംബങ്ങള്‍ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനും കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനും കേരളത്തിലെ എംപിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് എം.പി.മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനു മുന്നോടിയായാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുമുള്ള എംപിമാരുടെ യോഗം ചേര്‍ന്നത്. നേപ്പാളിലെ ഹോട്ടല്‍ മുറില്‍ വച്ച് മലയാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനും കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനും എം.പിമാര്‍ ഇടപെടണമെന്ന് അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.

സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണന യോഗത്തില്‍ മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി പോരാടാനും യോഗത്തില്‍ തീരുമാനമായി.

വളരെ പ്രാധാന്യമര്‍ഹിക്കുന്ന യോഗമായിട്ടു കൂടി വയനാട് എം.പി രാഹുല്‍ ഗാന്ധി പരിപാടിയില്‍ പങ്കെടുത്തില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News