രാഹുലിനും ശ്രേയാസിനും അര്‍ധസെഞ്ചുറി; ഇന്ത്യക്ക് ജയം

ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് ജയം. ആറു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടിയപ്പോള്‍ ആറു പന്തുകള്‍ ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയം നേടുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ലോകേഷ് രാഹുലും ശ്രേയാസ് അയ്യരും അര്‍ധസെഞ്ചുറികള്‍ നേടി.

ജയത്തോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. 26 ഞായറാഴ്ചയാണ് അടുത്ത മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here