ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; യാത്രക്കാരന്‍ ടിടിഇയുടെ കൈ പിടിച്ച് തിരിച്ചൊടിച്ചു

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിക്കറ്റ് പരിശോധകന്റെ കൈ തിരിച്ചൊടിച്ച് യാത്രക്കാരന്റെ അതിക്രമം. അസമിലെ ദിബ്രുഗഢില്‍ നിന്ന് കന്യാകുമാരി വരെ പോകുന്ന വിവേക് എക്‌സ്പ്രസില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

എറണാകുളം ഡിവിഷനിലെ ടിടിഇയായ ആന്ധ്രാ സ്വദേശി ചന്ദ്രബാബു ചിന്തിതയെയാണ് ടിക്കറ്റ് ചോദിച്ചതിന് യാത്രക്കാരന്‍ കയ്യേറ്റം ചെയ്തത്. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രാപാതയുള്ള ട്രെയിനാണ് വിവേക് എക്‌സ്പ്രസ്.

സ്ലീപ്പര്‍ കോച്ചില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന ഉത്തരേന്ത്യക്കാരനായ യാത്രക്കാരനോട് ചന്ദ്രബാബു ടിക്കറ്റെവിടെയെന്ന് ചോദിച്ചപ്പോള്‍ ആദ്യം തരാമെന്ന് പറയുകയും തുടര്‍ന്ന് ടിക്കറ്റില്ലെന്ന് മനസ്സിലായതോടെടിക്കറ്റ് എടുക്കണമെന്ന് കര്‍ശനമായി പറയുകയും ചെയ്തു.

ഇതോടെ ഇയാള്‍ ടിടിഇയുമായി വാക്കുതര്‍ക്കത്തിലാവുകയും വാക്കേറ്റത്തിനിടെ കടന്നാക്രമിക്കുകയുമായിരുന്നു. ടിടിഇയെ മര്‍ദ്ദിച്ചശേഷം കൈ പിടിച്ച് തിരിച്ചൊടിക്കുകയും ചെയ്തു. ടിടിഇ ഉറക്കെ നിലവിളിച്ചതോടെ, ഇയാള്‍ അടുത്ത ചോച്ചിലേക്ക് ഓടി. തുടര്‍ന്ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനെത്തിയതോടെ ഇറങ്ങി ഓടി. ഏതാണ്ട് അടുത്തെത്തിയപ്പോള്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി ഓടുകയായിരുന്നു.

ആക്രമിച്ച യാത്രക്കാരനെ തിരിച്ചറിയാനായിട്ടില്ല. ടിടിഇ ചന്ദ്രബാബു ചിന്തിത കോട്ടയം ആര്‍പിഎഫ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആര്‍പിഎഫ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel