വിമത സ്വരങ്ങള്‍ തലവേദനയാകുമോ ?

പൗരത്വ നിയമത്തിനെതിരായ വിമതശബ്ദം ബിജെപിയെ നയിക്കുന്നത് കടുത്ത പ്രതിസന്ധിയിലേക്ക്. സിഎഎയോടും പൗരത്വ രജിസറ്ററിനോടുമുളള പ്രതിഷേധമായി ബിജെപിയുടെ 80ഓളം ന്യൂനപക്ഷ സെല്‍ നേതാക്കളാണ് ഇതിനോടകം രാജിവെച്ച് പുറത്തുവന്നിട്ടുള്ളത്.

മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലാണ് നേതൃത്വത്തെ ഞെട്ടിച്ച് 80 മുസ്ലിം നേതാക്കള്‍ ബിജെപി വിട്ടത്. ഇന്‍ഡോര്‍, മോ, കാര്‍ഗോണ്‍, ദേവസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പൌരത്വ നിയമം, ദേശീയ പൌരത്വ രജിസ്റ്റര്‍ എന്നീ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ആഴ്ച ബിജെപി ന്യൂനപക്ഷ സെല്ലിന്റെ ചുമതലയുള്ള ഒരു നേതാവും രാജിവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here