രാജ്യംവിട്ടു പോയവരുടെ സ്വത്ത് വിറ്റഴിക്കാന്‍ തീരുമാനമായി

പാകിസ്താന്റെയും ചൈനയുടെയും പൗരത്വം സ്വീകരിച്ച് രാജ്യംവിട്ടു പോയവരുടെ സ്വത്ത് വിറ്റഴിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സമിതി രൂപവത്കരിച്ചു.

2016ല്‍ പാര്‍ലമെന്റ് പാസാക്കി നിയമമാക്കിയ ശത്രു സ്വത്ത് നിയമഭേദഗതിയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിനായാണ് പുതിയ സമിതികള്‍ രൂപീകരിച്ചത്.

ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയും, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയുമാണ് ഉപസമിതിയുടെ അധ്യക്ഷന്മാര്‍.കണക്കുകള്‍ പ്രകാരം ഇത്തരം 9,400 സ്വത്തുക്കളാണ് ഇവിടെ വിറ്റഴിക്കാനായി ഉള്ളത്. ഇതുവഴി ലക്ഷം കോടിരൂപ സര്‍ക്കാരിനു ലഭിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here