പ്ലാസ്റ്റിക്കല്ല; കി‍ഴങ്ങുകളില്‍ നിന്നും കവറുകള്‍ ; ശ്രദ്ധേയമായി സ്റ്റാര്‍ച്ച് കവറുകള്‍

പ്ലാസ്റ്റിക്കിനു ബദലായി സ്റ്റാര്‍ച്ച് ഉപയോഗിച്ചുള്ള കവറുകള്‍ ശ്രദ്ധേയമാകുന്നു. കി‍ഴങ്ങുകളുടെ സ്റ്റാര്‍ച്ച് ഉപയോഗിച്ച് നിര്‍മിച്ച കവറുകള്‍ പ്ലാസ്റ്റിനു പകരം വയ്ക്കാന്‍ ക‍ഴിയുന്ന എറ്റവും മികച്ച ഉത്പന്നമാണ്.

പ്ലാസ്റ്റിക്കിനു ബദലായ ഉത്പന്നങ്ങളുടെ വിപണന മേളയില്‍ വച്ചാണ് ഈ കവറുകള്‍ ഞങ്ങളുടെ ക്യാമറയ്ക്കു മുന്നില്‍ പെടുന്നത്. പ്ലാസ്റ്റിക്ക് കവറിനെന്താ ഈ മേളയില്‍ കാര്യം എന്ന് ചോദിച്ചപ്പോ‍ഴാണ് കാര്യം പിടികിട്ടിയത്.

സംഗതി പ്ലാസ്റ്റിക്കല്ല. കി‍ഴങ്ങുകളുടെ സ്റ്റാര്‍ച്ച് ഉപയോഗിച്ച് കണ്ടാല്‍ പ്ലാസ്റ്റിക്ക് കവറുകളോട് കിടപിടിക്കുന്ന നല്ല അസ്സല്‍ ജൈവ കവറുകള്‍. സംഗതി ജൈവമാണെന്ന് നിര്‍മാതാവ് നിതിന്‍ പറഞ്ഞിട്ടും വിശ്വാസം വരാതെ കവറില്‍ തൊട്ടും തലോടിയും നിന്നവരുടെ സംശയത്തിന് അധികം ആയുസുണ്ടായിരുന്നില്ല.

പ്ലാസ്റ്റിക്കിന്‍റെ എല്ലാ ഉപയോഗങ്ങള്‍ക്കും ബദലായി ഈ കവറുകള്‍ ഉപയോഗിക്കാം. നൂറു ശതമാനവും മണ്ണില്‍ അലിയുന്നവയാണിവ. പശുക്കളോ മറ്റോ ആഹാരമാക്കിയാല്‍ പോലും യാതൊരുവിധ ആരോഗ്യപ്രശ്നവും ഉണ്ടാകില്ല. വെള്ളത്തില്‍ മുക്കിവച്ചാല്‍ ഇവ നിമിഷനേരം കൊണ്ട് അലിഞ്ഞില്ലാതാകും.

പ്ലാസ്റ്റിക്ക് വിമുക്തമായ കേരളത്തില്‍ ഇതിലും ശക്തമായ ബദലുകള്‍ ഉണ്ടോ എന്നറിയില്ല. പക്ഷേ കെട്ടിലും മട്ടിലും പ്ലാസ്റ്റിക്കിലും മികച്ച ഗുണനിലവാരമാണ് ഈ കവറുകള്‍ പ്രകടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News