അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സില്‍’ ഫഹദും നസ്രിയയും വീണ്ടും ഒന്നിക്കുന്നു

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ട്രാന്‍സ്’. ‘ബാഗ്ലൂര്‍ ഡേയ്‌സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ട്രാന്‍സില്‍ ഫഹദ് ഫാസില്‍, ഒരു മോട്ടിവേഷണല്‍ ട്രെയിനറുടെ വേഷമാണ് ചെയ്യുന്നത്. ‘ട്രാന്‍സി’ന്റെ തിരക്കഥ വിന്‍സെന്റ് വടക്കന്റേതാണ്. രാം ഗോപാല്‍ വര്‍മ്മയുടെ ശിവയ്ക്ക് ശേഷം (2006) മറ്റൊരു സംവിധായകനുവേണ്ടി അമല്‍ നീരദ് ക്യാമറ ചലിപ്പിക്കുന്നത് ‘ട്രാന്‍സി’ന് വേണ്ടിയാണ്.

2014-ല്‍ പുറത്തിറങ്ങിയ ‘ഇയ്യോബിന്റെ പുസ്തക’മാണ് അമല്‍ നീരദ് ഇതിനുമുന്‍പ് ഛായാഗ്രഹണം ചെയ്ത മലയാള ചിത്രം. തമിഴിലെ പ്രമുഖ സംവിധായകന്‍ ഗൗതം മേനോന്‍ ഒരു പ്രധാന വേഷത്തിലെത്തുന്ന ‘ട്രാന്‍സി’ല്‍ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ജിനു ജോസഫ്, അശ്വതി മേനോന്‍, ശ്രിന്ദ, ധര്‍മജന്‍ ബോള്‍ഗാട്ടി, അമല്‍ഡ ലിസ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

‘ട്രാന്‍സി’ന്റെ ടൈറ്റില്‍ ട്രാക്ക് ചെയ്തിരിക്കുന്നത് വിനായകനാണ്. കമ്മട്ടിപ്പാടത്തിലെ ‘പുഴുപുലികള്‍…’ എന്ന ഹിറ്റ് ട്രാക്കിനു ശേഷം വിനായകന്‍ സംഗീതം നിര്‍വഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാന്‍സ്.

‘ട്രാന്‍സി’ലെ ‘എന്നാലും മത്തായിച്ചാ’ എന്ന ഗാനം പാടിയിരിക്കുന്നത് സൗബിന്‍ ഷാഹിര്‍ ആണ്. സൗബിന്‍ ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി പാടുന്നത്. പ്രമുഖ ഒഡീസ്സി നര്‍ത്തകി ആരുഷി മുഡ്ഗല്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്.

സൗണ്ട് ഡിസൈനിംഗിന് വളരെയധികം പ്രാധാന്യമുള്ള ‘ട്രാന്‍സി’ന് വേണ്ടി അത് നിര്‍വഹിക്കുന്നത് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്.

ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, പറവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന അന്‍വര്‍ റഷീദ് ചിത്രമാണ് ട്രാന്‍സ്.

പ്രമുഖ സംഗീത സംവിധായകനായ റെക്സ് വിജയന്റെ സഹോദരന്‍ ജാക്‌സണ്‍ വിജയന്‍, സംഗീത സംവിധായകനായി ‘ട്രാന്‍സി’ല്‍ അരങ്ങേറുന്നു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിനായക് ശശികുമാര്‍ ഗാനരചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം (BGM) സുഷിന്‍ ശ്യാമും ജാക്‌സണ്‍ വിജയനുമാണ് ഒരുക്കിയിരിക്കുന്നത്.

മഹേഷിന്റെ പ്രതികാരം, പറവ, വരത്തന്‍, എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജയന്‍ ചാലിശ്ശേരി പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വ്വഹിച്ച ചിത്രമാണ് ‘ട്രാന്‍സ്’.

കോസ്റ്റിയൂംസ് – മഷര്‍ ഹംസയും മേക്കപ്പ് – റോണക്സ് സേവ്യറും നിര്‍വ്വഹിക്കുന്നു.
‘ട്രാന്‍സി’ന്റെ ആക്ഷന്‍ ചെയ്തിരിക്കുന്നത് സുപ്രീം സുന്ദറാണ്.
ജാവേദ് ചെമ്പ് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. വാര്‍ത്ത പ്രചരണം – എ എസ് ദിനേശ്, ആതിര ദില്‍ജിത്ത് കന്യാകുമാരി, മുംബൈ, കൊച്ചി, ആംസ്റ്റര്‍ടാം എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ A&A റിലീസ് തീയറ്ററുകളില്‍ എത്തിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here