പൗരത്വ നിയമ ഭേദഗതി: കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പട്ടികയില്‍; അടുത്തയാഴ്ച പരിഗണിക്കാന്‍ സാധ്യത

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ പതിമൂന്നാം തീയതി ഫയല്‍ ചെയ്ത സ്യൂട്ടിന് സുപ്രീം കോടതി രജിസ്ട്രി ഇന്ന് നമ്പര്‍ അനുവദിച്ചു. കേരളത്തിന്റെ ഹര്‍ജി അടുത്തയാഴ്ച സുപ്രീം കോടതി പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാകും ഹര്‍ജി കേള്‍ക്കുകയെന്നാണ് സൂചന.

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ പതിമൂന്നാം തീയതി വൈകിട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അത് രണ്ട് വാല്യമായി നല്‍കണമെന്നും അഞ്ച് സെറ്റ് പകര്‍പ്പ് നല്‍കണമെന്നും രജിസ്ട്രി സര്‍ക്കാര്‍ അഭിഭാഷകരോട് നിര്‍ദേശിച്ചു. രജിസ്ട്രി നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ രജിസ്ട്രിക്ക് പതിനെട്ടാം തീയതി കൈമാറിയിരുന്നു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ സ്യൂട്ടും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരാനാണ് സാധ്യത. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകരായ ദുഷ്യന്ത് ദാവെയും, ജയ്ദീപ് ഗുപ്തയും ഹാജരാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News