വാഗ്ദാനത്തിന്റെ ഒരു വ്യാഴവട്ടം; വാക്ക് പാ‍ഴ് വാക്കാകുമോ?; കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇന്നും കടലാസ്സിൽ..

വാഗ്ദാനത്തിന്റെ ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ച് ഓരോ ബജറ്റ് കാലത്തും സംസാരിച്ചു കൊണ്ടേയിരിക്കുകയാണ്. പദ്ധതി ഉപേക്ഷിച്ചോ ഇല്ലയോ എന്നു പോലും കേന്ദ്ര സർക്കാരിന് ഉറപ്പില്ല. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയാണ് പദ്ധതി ഇപ്പോഴും കടലാസിലൊതുങ്ങാൻ കാരണം.

ഒന്നര വർഷം മുമ്പ് പാലക്കാട് എം പി യായിരുന്ന എംബി രാജേഷിന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അയച്ച കത്തിൽ റെയിൽവേ കോച്ചുകളുടെ ആവശ്യം കൂടുതലില്ലാത്തതിനാൽ കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചതായി അറിയിച്ചു.

എന്നാൽ ദിവസങ്ങൾക്ക് ശേഷം ഭരണ പരിഷ്ക്കാര കമ്മീഷൻ ചെയർമാനും മലമ്പുഴ എം എൽ എ യുമായ വി എസ് അച്യുതാനന്ദൻ അയച്ച കത്തിന് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുപടി നൽകി. ഇതാണ് സാഹചര്യം. പദ്ധതി ഉണ്ടോ – ഇല്ലയോ എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ കേന്ദ്ര സർക്കാരിനില്ല. പക്ഷേ സ്വപ്ന പദ്ധതിയുടെ തെളിവായി ഒന്നുണ്ട്. കഞ്ചിക്കോട് കേരള സർക്കാർ ഏറ്റെടുത്ത് റെയിൽവേക്ക് സൗജന്യമായി കൈമാറിയ 324 ഏക്കർ ഭൂമി.

1984 ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ധിരാഗാന്ധി പാലക്കാടെത്തിയപ്പോഴാണ് കോച്ച് ഫാക്ടറി വാഗ്ദാനം ചെയ്യുന്നത്. ഒന്നാം യു പി എ സർക്കാരിന്റെ കാലത്ത് പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ച് സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ നഷ്ടപരിഹാരമായി കോച്ച് ഫാക്ടറി നൽകാമെന്നുറപ്പ് നൽകി. 2008ലെ റെയില്‍വേ ബജറ്റിൽ പദ്ധതിക്ക് അനുമതി ലഭിച്ചു.

2012ൽ പാലക്കാട് കോച്ച് ഫാക്ടറിക്ക് തറക്കല്ലുമിട്ടു. സ്ഥലമേറ്റെടുപ്പ് പൂർത്തിയായെങ്കിലും പിന്നീട് കാര്യങ്ങൾ മുന്നോട്ട് പോയില്ല. യു പി എ മാറിയ ശേഷം രണ്ടാം NDA സർക്കാർ അധികാരത്തിലെത്തിയിട്ടും പദ്ധതിക്ക് പച്ചക്കൊടി ലഭിച്ചിട്ടില്ല. ഇപ്പോൾ കോച്ച് ഫാക്ടറി പദ്ധതി പാടേ ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ.

പദ്ധതിക്കായി കൃഷി ഭൂമിയും കിടപ്പാടുമുൾപ്പെടെ വിട്ടു നൽകിയ നാട്ടുകാരും നിരാശയിലാണ്. പദ്ധതി അനിശ്ചിതത്വത്തിലായ ഘട്ടത്തിൽ ആദ്യം പൊതുമേഖലാ സ്ഥാപനമായ സെയിലും പിന്നീട് ചില സ്വകാര്യ കന്പനികളും പദ്ധതിയില്‍ റെയിൽവേക്കൊപ്പം പങ്കാളികളാവാൻ താത്പര്യം പ്രകടിപ്പിച്ചെത്തിയിരുന്നു.

ഏതു വിധേനയും പദ്ധതി നടപ്പിലാക്കാൻ ഇടതു ക്ഷ എംപിമാർ നിരന്തര ഇടപെടൽ നടത്തിയിരുന്നെങ്കിലും കേന്ദ്ര സർക്കാർ കണ്ണു തുറന്നില്ല. സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോടിന്‍റെ മുഖച്ഛായ മാറ്റുമെന്ന് പ്രതീക്ഷിച്ച പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യമാണ് ഈ കേന്ദ്ര ബജറ്റ് കാലത്തും ഉയർന്നു കേൾക്കുന്നത്.

Attachments area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News