സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപഠനത്തിന് നിയന്ത്രണം; അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളില്‍ മതപഠനം പാടില്ല, മതേതരത്വത്തിന് എതിരെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ മതപഠനത്തിന് കേരള ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളിലും മതപഠനം പാടില്ല. സ്‌കൂളുകള്‍ ഒരു മതത്തിന് മാത്രം പ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണെന്ന് ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ നിയമം ലംഘിക്കുന്ന സ്‌കൂളുകള്‍ സര്‍ക്കാരിന് അടച്ചുപൂട്ടാമെന്നും വിധിയില്‍ പറയുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളില്‍ മതപഠനം പാടില്ലന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടു.

വ്യത്യസ്ത സംസ്‌കാരങ്ങള്‍ മനസിലാക്കി വളരേണ്ടവരാണ് കുട്ടികളെന്നും കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ ഹിദാ സ്‌കൂള്‍ പൂട്ടിയത് അംഗീകരിച്ചാണ് കോടതി വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News