ജൈവവൈവിധ്യ പൈതൃക കേന്ദ്രമായ ആശ്രാമം പ്രദേശത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി: എം മുകേഷ് എംഎല്‍എ

കൊല്ലം: സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട ആശ്രാമം പ്രദേശത്തെ അഡ്വഞ്ചര്‍ പാര്‍ക്കിലും പരിസരങ്ങളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എം മുകേഷ് എം എല്‍ എ. ദുരന്ത നിവാരണ നിയമപ്രകാരം മാലിന്യം തള്ളുന്നവരെ അറസ്റ്റ് ചെയ്യുന്നതിനും വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും ജില്ലാ കളക്ടറും മുന്നറിയിപ്പു നല്‍കി.

കൊല്ലം നഗരത്തിന്റേയും അഷ്ടമുടികായലിന്റേയും ഹൃദയ ദമനിയെന്നു പറയാവുന്ന ആശ്രാമത്തെ ചെറു വനത്തെ സംരക്ഷിക്കുന്നതിനാണ് ഇടതുപക്ഷസര്‍ക്കാര്‍ ജൈവ വൈവിദ്യ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.എന്നാല്‍ സംരക്ഷിത മേഖലയില്‍ മനുഷ്യവിസര്‍ജ്ജനം മുതല്‍ ആശുപത്രി മാലിന്യം വരെ നിക്ഷേപിച്ച പശ്ചാത്തലത്തിലാണ് കൊല്ലം എം.എല്‍.എ മുന്‍കൈയെടുത്ത് നഗരമധ്യത്തെ വനം സംരക്ഷിക്കാന്‍ നടപടിയുമായി മുന്നോട്ടു വന്നത്.

രാത്രി കാലങളില്‍ ടാങ്കറുകളില്‍ കൊണ്ടു വന്ന് മാലിന്യം ഒഴുക്കുന്നു.ഇറച്ചി അവശിഷ്ടങളും ബ്യൂട്ടിപാര്‍ലറുകളിലേയും ബാര്‍ബര്‍ഷാപ്പുകളിലേയും മുടിയും വലിയ പ്ലാസ്റ്റിക്ക് കവറുകളിലാക്കി നിക്ഷേപിക്കുന്നു മാലിന്യ നിക്ഷേപം മൂലം പരിസ്ഥിതി സംരക്ഷണത്തില്‍ മുഖ്യ പങ്കു വഹിക്കുന്ന കണ്ടലുകള്‍ പലതും നശിച്ചു ഇതൊന്നും പോരാതെ സാമൂഹിക വിരുദ്ധര്‍ തീയിടുന്നതും പതിവായതോടെ എം.എല്‍.എ മുകേഷ് രംഗത്തിറങി.

വംശ നാശ ഭീഷണി നേരിടുന്ന കുളവട്ടിയും മാംസഭുക്കായ ഡ്രൊസേറ എന്ന ചെടി വരെ ഈ ചെറു വനത്തിലുണ്ട് കൂടാതെ ചന്ദന മരങളും,നീര്‍നായ,സൂക്ഷമജീവികള്‍,മറ്റ് ഇഴജന്തുക്കള്‍,പക്ഷികൂട്ടങള്‍,ജൈവ വൈവിദ്യം കൊണ്ട് സമൃദ്ധം.ഇതൊക്കെ നശിക്കാതിരിക്കാനാണ് എം.എല്‍.എയും ജില്ലാ ഭരണകൂടവും നടപടി ആരംഭിച്ചത്.ആദ്യ ഘട്ടമെന്ന നിലയില്‍ പ്രദേശത്തെ റോഡില്‍ രാത്രികാലങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹനങ്ങളെ നിയന്ത്രിക്കും.

പാര്‍ക്കിന് സമീപത്തെ ക്വാര്‍ട്ടേഴ്സുകളുടെ ഉടമസ്ഥതയുള്ള തുറമുഖ വകുപ്പിന് ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിന്റെ ചുമതല നല്‍കിയിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണ ക്യാമറകളും മാലിന്യ നിക്ഷേപം തടയുന്നതിനുള്ള ഫെന്‍സിങും സജ്ജമാക്കും. പോലീസിന്റെയും കോര്‍പ്പറേഷന്റെയും സ്‌ക്വാഡുകള്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കും.

പൈതൃക കേന്ദ്രമെന്ന നിലയില്‍ പ്രദേശത്തെ സംരക്ഷിക്കുന്നതിന് ജനകീയ പങ്കാളിത്തത്തോടെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് എം എല്‍ എ പറഞ്ഞു.ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ജെ രാജേന്ദ്രന്‍, എ സി പി എ.പ്രതീപ്കുമാര്‍, ജൈവ വൈവിധ്യ ബോര്‍ഡ് പ്രിന്‍സിപ്പല്‍ സയന്റിഫിക് ഓഫീസര്‍ ഡോ ലിന്‍ഡ ജോണ്‍, കോ-ഓര്‍ഡിനേറ്റര്‍ രാഖി മോഹന്‍, ഡി റ്റി പി സി എക്സിക്യൂട്ടീവ് ഗീത തുടങ്ങിയവര്‍ സന്നിഹിതരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here