മാഹിന്‍ വധക്കേസ്: ബിജെപി പ്രവര്‍ത്തകരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു

ചാലക്കുടിയിലെ ഡിവൈഎഫ്‌ഐ നേതാവ്‌ മാഹിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി പ്രവർത്തകരായ രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു.

വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ രണ്ട് പ്രതികളും സമർപ്പിച്ച അപ്പീൽ ഹർജികൾ ജസ്റ്റിസുമാരായ എ എം ഷെഫീഖ്‌, എൻ അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളി.

ജീവപര്യന്തം തടവിനു പുറമെ 50,000 രൂപവീതം പിഴയൊടുക്കാനും പിഴസംഖ്യയിൽനിന്ന്‌ മാഹിന്റെ പിതാവിനും ഭാര്യക്കും നഷ്ടപരിഹാരം നൽകാനുമായിരുന്നു വിചാരണക്കോടതി വിധി.

2006 ഡിസംബർ 16നാണ് പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാഹിനെ ബിജെപി സംഘം വാതിൽ ചവിട്ടിപ്പൊളിച്ച്‌ വെട്ടിക്കൊന്നത്.

ദൃക്സാക്ഷി മൊഴികൾ പ്രതികൾ കുറ്റകൃത്യം ചെയ്തതിന് മതിയായ തെളിവാണെന്നും വിചാരണക്കോടതിവിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ദൃക്സാക്ഷികളുടെ ശരീരത്തിൽ രക്തം തെറിച്ചുവീണതിന് തെളിവുണ്ടെന്നും കോടതിവിധിയിൽ വ്യക്തമാക്കി. സർക്കാരിനുവേണ്ടി അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ സുരേഷ്‌ ബാബു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News