കെപിസിസി ജംബോ ഭാരവാഹിപ്പട്ടികക്കെതിരെ കെ വി തോമസ്; കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം പുതുമയല്ല, അതിര് വിടുന്നത് പാര്‍ട്ടിക്ക് നല്ലതല്ല: കെവി തോമസ്

കെപിസിസി ജംബോ ഭാരവാഹിപ്പട്ടികക്കെതിരെ കെ വി തോമസ്. കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം പുതുമയല്ലെങ്കിലും ഗ്രൂപ്പ് താല്‍പ്പര്യം അതിര് വിടുന്നത് പാര്‍ട്ടിക്ക് നല്ലതല്ലെന്ന് കെ വി തോമസ് പറഞ്ഞു.

ഗ്രൂപ്പുകള്‍ക്ക് ലക്ഷ്മണ രേഖയുണ്ട്.എന്നാല്‍ ഇപ്പോള്‍ അത് ലംഘിക്കുന്നതിന്‍റെ വക്കോളമെത്തിയെന്നും കെ വി തോമസ് കൈരളി ന്യൂസിനോട് പ്രതികരിച്ചു.

കെ പി സി സി ഭാരവാഹിപ്പട്ടികക്ക് ഹൈക്കമാന്‍റ് അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ് കെ വി തോമസ് ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ തുറന്നടിച്ചത്.

കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം പുതുമയല്ല.പക്ഷേ ഗ്രൂപ്പുകള്‍ക്കെല്ലാം ലക്ഷമണ രേഖയുണ്ട്. കെ കരുണാകരനും എ കെ ആന്‍ണിയുമൊന്നും ഇ ലക്ഷമണ രേഖലംഘിച്ചിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ അത് ലംഘിക്കുന്നതിന്‍റ വക്കോളമെത്തി.ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് കെ വി തോമസ് പറഞ്ഞു.

പാര്‍ലമെന്‍റില്‍ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടത് മാധ്യമങ്ങളിലൂടെ അറിയേണ്ടി വന്നതിന്‍റെ അമര്‍ഷമാണ് അന്ന് താന്‍ പ്രകടിപ്പിച്ചത്.

എന്നാല്‍ ഒരു സ്ഥാനവും താന്‍ ആഗ്രഹിച്ചിട്ടില്ല.വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തന്നെ പരിഗണിച്ചിരുന്നോ എന്നറിയില്ല.

നേതാക്കളുടെ പേരെടുത്ത് പറയാതെയാണ് കെ വി തോമസ് വിമര്‍ശിച്ചതെങ്കിലും തനിക്ക് അര്‍ഹമായ പരിഗണന നല്‍കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here