പാളത്തില്‍ അറ്റകുറ്റപ്പണി: കോട്ടയം വഴിയുള്ള മെമു സര്‍വീസ് റദ്ദാക്കി; ട്രെയിനുകള്‍ വഴി തിരിച്ചുവിടും

കോട്ടയം: ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയിൽ റെയിൽപാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു സർവീസ് പൂർണമായും റദ്ദാക്കി.

മറ്റു ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. റദ്ദാക്കിയ മെമു, പാസഞ്ചർ ട്രെയിൻ സർവീസുകളിൽ കൊല്ലം- കോട്ടയം, കോട്ടയം- കൊല്ലം, എറണാകുളം-കൊല്ലം, കൊല്ലം-എറണാകുളം, കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം, കായംകുളം-എറണാകുളം എന്നിവയാണ് ഉള്ളത്.

വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ: നാഗർകോവിൽ-മംഗളൂരു പരശുറാം എക്സ്പ്രസ്, തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്സ്പ്രസ്, കന്യാകുമാരി- മുംബൈ എക്സ്പ്രസ്, തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസ്, കന്യാകുമാരി-െബംഗളൂരു ഐലൻഡ്‌ എക്സ്പ്രസ്, തിരുവനന്തപുരം- ചെന്നൈ സെൻട്രൽ മെയിൽ, കൊച്ചുവേളി – ശ്രീ ഗംഗാനഗർ പ്രതിവാര എക്സ്പ്രസ് എന്നിവ കായംകുളം ജങ്‌ഷനിൽനിന്നു ആലപ്പുഴവഴി തിരിച്ചുവിടും.

ഈ ട്രെയിനുകൾക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നീ സ്റ്റേഷനുകളിൽ ശനിയാഴ്ച രണ്ടുമിനിറ്റ് വീതം താത്കാലിക സ്റ്റോപ്പ് ഉണ്ടാകും.

തിരുവനന്തപുരം- ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 35 മിനിറ്റും നാഗർകോവിൽ- കോട്ടയം പാസഞ്ചർ ഒന്നേകാൽ മണിക്കൂറും ചെങ്ങന്നൂരിൽ പിടിച്ചിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News