നിവിന്‍ പോളിയുടെ ‘പടവെട്ടി’ല്‍ മോഷണം; മോഷ്ടിച്ചത് പൊറോട്ടയും ചിക്കനും; പിന്നാലെ മര്‍ദ്ദനം

നിവിന്‍ പോളിയുടെ പുതിയ സിനിമയായ പടവെട്ടിന്റെ ലൊക്കേഷനില്‍ മോഷണം.

കാറിലെത്തിയ നാലംഗസംഘം പൊറോട്ടയും ചിക്കനും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഇവര്‍ ഭക്ഷണം കവരുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച സമീപവാസിയെ മര്‍ദിക്കുകയും ചെയ്തു. പരുക്കേറ്റ അമല്‍ എന്ന യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ചിത്രീകരണത്തിനിടെ അഭിനേതാക്കള്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും കഴിക്കാന്‍ വച്ച പൊറോട്ടയും ചിക്കനുമാണ് മോഷ്ടിച്ചത്. എണ്‍പതുപേര്‍ക്കുള്ള ഭക്ഷണമാണ് കവര്‍ന്നുകൊണ്ട് പോയത്.

നിവിനെ നായകനാക്കി സണ്ണി വെയ്ന്‍ നിര്‍മിക്കുന്ന സിനിമയാണ് പടവെട്ട്. കണ്ണൂരിന്റെ പശ്ചാത്തലത്തിലാണ് പടവെട്ട് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ലിജു കൃഷ്ണന്‍ ആണ് ചിത്രം ഒരുക്കുന്നത്.

‘അരുവി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അഥിതി ബാലന്‍ ആണ് നായിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News