അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് ഭരണഘടനാ ലംഘനമെന്ന് മുഖ്യമന്ത്രി പിണറായി; ഇക്കാര്യം നമ്മുടെ പ്രധാനപ്പെട്ട ഭരണാധികാരികളെ പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്

അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് നമ്മുടെ പ്രധാനപ്പെട്ട ഭരണാധികാരികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മതവിശ്വാസത്തിന്റെ പേരില്‍ ഊഹാപോഹങ്ങളും സങ്കല്‍പങ്ങളും ശാസ്ത്ര സത്യമെന്ന നിലയില്‍ ഭരണാധികാരികള്‍ തന്നെ പ്രചരിപ്പിക്കുകയാണ്.

ശാസ്ത്ര യുക്തി വളര്‍ത്തേണ്ടത് പൗരന്റെ കടമയാണെന്നാണ് പറയുന്ന ഭരണഘടനയിടെ 51 A വകുപ്പില്‍ പറയുന്ന കാര്യങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കേണ്ടതുണ്ട്. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് ഭരണ ഘടനാ ലംഘനമാണെന്ന് നമ്മുടെ പ്രധാനപ്പെട്ട ഭരണാധികാരികളെ പഠിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പാലക്കാട് മുണ്ടൂര്‍ യുവ ക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശാസ്ത്രവും സാങ്കേതിക വിദ്യയും കാലാവസ്ഥാ വ്യതിയാന അതിജീവനത്തിനും അനുരൂപവത്ക്കരണത്തിനും ‘ എന്നതാണ് ഇത്തവണത്തെ ശാസ്ത്ര കോണ്‍ഗ്രസിന്റെ വിഷയം.

തിരഞ്ഞെടുക്കപ്പെട്ട ശാസ്ത്രജ്ഞര്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കി. 317 പ്രബന്ധങ്ങള്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കും.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും , കേരള വനം ഗവേഷണ സ്ഥാപനവും സംയുക്തമായാണ് ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ച് ശാസ്ത്ര- സാങ്കേതിക പ്രദര്‍ശനവുമൊരുക്കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News