നിവിന്‍ പോളിയുടെ ലൊക്കേഷനില്‍നിന്ന് പൊറോട്ടയും കോഴിയിറച്ചിയും മോഷ്ടിച്ചത് ബിജെപിക്കാര്‍

കണ്ണൂര്‍: നിവിന്‍ പോളിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്ന് പൊറോട്ടയും കോഴിയിറച്ചിയും ബിജെപിക്കാര്‍ കവര്‍ന്നു.

നിവിന്‍പോളി നായകനായുള്ള ‘പടവെട്ട്’ സിനിമയുടെ കാഞ്ഞിലേരിയിലെ ലൊക്കേഷനിലാണ് സംഭവം. അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമടക്കം 80 പേര്‍ക്കുള്ള ഭക്ഷണമാണ് കഴിഞ്ഞദിവസം രാത്രി പത്തോടെ കാറിലെത്തിയ നാലംഗ ബിജെപി സംഘം മോഷ്ടിച്ചത്.

ഭക്ഷണം കാണാതായതിനെ തുടര്‍ന്ന് ചിത്രീകരണ സഹായികള്‍ അന്വേഷിച്ചപ്പോള്‍ സമീപത്തെ പറമ്പില്‍ സംഘിയുവാക്കള്‍ പൊറോട്ടയും കോഴിയിറച്ചിയും കഴിക്കുന്നത് കണ്ടു. ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അമല്‍ എന്ന യുവാവിനെ സംഘം മര്‍ദിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘം പിന്മാറിയത്. ഇവര്‍ക്കെതെിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കാഞ്ഞിലേരി സ്വദേശികളാണിവര്‍. ആക്രമണത്തില്‍ പരിക്കേറ്റ അമല്‍ കൂത്തുപറമ്പ് ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News