കേരളം മാതൃക; ഒന്നിച്ച് എതിര്‍ത്തില്ലെങ്കില്‍ കൂടുതല്‍ അപകടത്തിലേക്ക് രാജ്യം; പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം പാസാക്കി

ദില്ലി: കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം പാസാക്കി.

പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യത്തെ നിയമസഭയാണ് കേരളത്തിന്റെത്. നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്താണ് പ്രമേയം പാസാക്കിയത്. ഏക ബിജെപി അംഗമൊഴികെ സഭ പൂര്‍ണമായും പ്രമേയത്തെ പിന്തുണച്ചു.

പ്രമേയം പാസാക്കിയതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് പഞ്ചാബും പിന്നാലെ രാജസ്ഥാനും നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്.

സംഘപരിവാറിന്റെ അജണ്ട ഇന്ത്യയില്‍ ബഹുഭൂരിപക്ഷം വരുന്ന ജനതയെ രണ്ടാം കിട പൗരന്മാരായി ആന്തരീക ഭീഷണികളായും പ്രഖ്യാപിച്ച് തകര്‍ക്കുന്നതാണ്. ഇതിനെ നാം ഒന്നിച്ച് എതിര്‍ത്തില്ലെങ്കില്‍ കുടുതല്‍ അപകടത്തിലേക്കാകും രാജ്യം നീങ്ങുക.

ഈ അജണ്ടയാണ് പൗരത്വപ്രശ്നത്തില്‍ ഉയര്‍ന്നുവരുന്നത്. ഇത് എതിര്‍ത്തില്ലെങ്കില്‍ ഇത്തരം അജണ്ടകള്‍ ഒന്നൊന്നായി നമ്മുടെ നാട്ടില്‍ രൂപപ്പെടും. അത് തിരിച്ചറിഞ്ഞ് ഇടപെടാനാവണം. മതനിരപേക്ഷത നിലനില്‍ത്താന്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ അണിനിരക്കണം.

പൗരത്വ ഭേദഗതി നേരത്തെ ഉണ്ടാകുന്ന ഘട്ടത്തില്‍ പ്രതിഷേധം ഉയരാതിരുന്നത് ഇത്തരം അജണ്ടകളുടെ ഭാഗമായല്ല. അത് രൂപപ്പെടുത്തിയത് എന്നതുകൊണ്ടാണ്. 1955ലാണ് പൗരത്വനിയമം രാജ്യത്തുണ്ടാകുന്നത്. ഭരണഘടന മുന്നോട്ടുവച്ച ആശയങ്ങള്‍ സ്വാംശീകരിച്ചുകൊണ്ടാണ് അത് നിലവില്‍ വന്നത്. പില്‍ക്കാലത്ത് ചില ഭേദഗതികള്‍ ഉണ്ടായി.

1985ല്‍ ആസാം അക്കോര്‍ഡില്‍ അനുസൃതമായ മാറ്റങ്ങള്‍ വരുത്താനാണ് ഭേദഗതി ഉണ്ടായിരുന്നത്. 2004ല്‍ വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട കാലാവധി പുതുക്കി നിശ്ചയിക്കുന്നതിനായിരുന്നു. 2005ല്‍ ഭേദഗതി ചെയ്തതാകട്ടെ ഇന്ത്യന്‍ വംശജരായ വിദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനായിരുന്നു.

എന്നാല്‍ ഈ ഭേദഗതികളിലൊന്നും മതപരമായ വിവേചനത്തിന്റെ ലാഞ്ചനയോ മൗലിക അവകാശം ലംഘിക്കുന്നതിന്റെ കാഴ്ചപ്പാടുകളോ ഉണ്ടായിരുന്നില്ല. അതിനാല്‍ ഈ ഭേദഗതികള്‍ക്കൊന്നും രാജ്യവ്യാപകമായ പ്രതിഷേധം നേരിടേണ്ടി വന്നിട്ടില്ലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here