ഫെബ്രുവരി നാല് മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

തൃശൂര്‍: ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഫെബ്രുവരി നാല് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ബസ് ഉടമകള്‍.

വിലവര്‍ധനക്ക് പുറമേ ഡീസലിന്റെ ഗുണനിലവാരവും കുറഞ്ഞു. ഇതോടെ 10 മുതല്‍ 15 ശതമാനം വരെ അധിക ബാധ്യതയാകുന്നതായും ബസുടമകള്‍ പറഞ്ഞു.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇനിയും നടപ്പിലാക്കിയിട്ടില്ല. പ്രതിസന്ധി മറികടക്കാന്‍ ചാര്‍ജ് വര്‍ധനവ്, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ പരിഷ്‌ക്കരണം, ജിഎസ്ടി ഇളവ് എന്നീ മാര്‍ഗങ്ങളാണ് ബസുടമകള്‍ മുന്നോട്ട് വെക്കുന്നത്.

നേരത്തെ, കഴിഞ്ഞ വര്‍ഷം നവംബര്‍ 22 മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം സ്വകാര്യബസുടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.

മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News