കേരളത്തിന് അരിയില്ല, തന്നതിന് തീ വില

പാവപ്പെട്ടവരുടെ വയറ്റത്തടിച്ച് വമ്പന്‍മാരെ വളര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരന്റെ ഭക്ഷണത്തിലും കയ്യിട്ട് വാരുകയാണ്. എഫ്സിഐ ഗോഡൗണുകളില്‍ കരുതല്‍ശേഖരമായുള്ള അരിയും ഗോതമ്പും വിലകുറച്ച് വന്‍കിട വ്യാപാരികള്‍ക്ക് നല്‍കുന്നു.

പുതുതായി സംഭരിക്കുന്നവ സൂക്ഷിക്കാന്‍ ഇടമില്ലെന്ന പേരിലാണിത്. കുറഞ്ഞ വിലയില്‍ ഭക്ഷ്യധാന്യംവാങ്ങി കാലിത്തീറ്റയായും മറ്റും കയറ്റുമതി ചെയ്ത് കൊള്ളലാഭമുണ്ടാക്കാനുള്ള അവസരമാണ് വന്‍കിട വ്യാപാരികള്‍ക്ക് ലഭിക്കുന്നത്. തുറന്ന കമ്പോള വില്‍പ്പനപദ്ധതി (ഒഎംഎസ്എസ്) വഴിയാണ് വിറ്റഴിക്കല്‍.

നിലവില്‍ 2.2 ലക്ഷം കോടിയുടെ കടബാധ്യതയിലുള്ള എഫ്‌സിഐയെ സാമ്പത്തികമായി കൂടുതല്‍ ഞെരുക്കുന്നതാണ് കേന്ദ്ര തീരുമാനം.ജനുവരി ഒന്നിലെ കണക്കുപ്രകാരം രാജ്യത്ത് 237.15 ലക്ഷം ടണ്‍ അരിയും 327.96 ലക്ഷം ടണ്‍ ഗോതമ്പും ശേഖരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News