ആദ്യ എല്‍ഡിഎഫ് സര്‍ക്കാരിന് ഇന്ന് 4 പതിറ്റാണ്ട്

കേരളത്തിന്റെ രാഷ്ട്രീയക്കളത്തില്‍ എല്‍ഡിഎഫ് രൂപീകരണത്തിലൂടെ ആദ്യ സര്‍ക്കാര്‍ ഭരണസാരഥ്യമേറിയതിന് ഇന്ന് നാല് പതിറ്റാണ്ട് തികയുന്നു. 1980 ജനുവരി 25ന് ഇ കെ നായനാരുടെ നേതൃത്വത്തിലാണ് ആദ്യമായി എല്‍ഡിഎഫ് മന്ത്രിസഭ അധികാരമേറ്റത്.

പ്രഥമ നായനാര്‍ സര്‍ക്കാരിന് 20 മാസവും 20 ദിവസവുമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. അന്നത്തെ 17 മന്ത്രിമാരില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളത് അഞ്ചുപേര്‍. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഉള്‍പ്പെടെ നിരവധി ക്ഷേമപദ്ധതികള്‍ക്ക് തുടക്കംകുറിച്ചത് 80ലെ സര്‍ക്കാരായിരുന്നു.

കാലാവധി തീരുംമുമ്പ് രാജിവച്ചെങ്കിലും എല്‍ഡിഎഫ് എന്ന രാഷ്ട്രീയ കൂട്ടുകെട്ടിനെ ആറ്റിക്കുറുക്കിയെടുക്കാന്‍ അത് വഴിയൊരുക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here