
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനവും അതിജാഗ്രതയില്‍. പ്രതിരോധം ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശവും ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും പുറത്തിറക്കി.
ആശുപത്രികള്‍ കര്‍ശനമായി ഇവ പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശെശലജ നിര്‍ദേശിച്ചു. മെഡിക്കല്‍ കോളേജുകളിലും ജനറല്‍, ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കും.
എല്ലാ ആശുപത്രികളിലും അണുനശീകരണം ഊര്‍ജിതമാക്കും. രോഗലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here