കൊറോണ വൈറസിനെ ചൈന നേരിടുന്നതിങ്ങനെ..

കൊറോണ വൈറസ് (സിഒവി) ബാധ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്ന രോഗികളെ ചികിത്സിയ്ക്കാന്‍ 1000 കിടക്കയുള്ള ആശുപത്രിയുടെ നിര്‍മാണം തുടങ്ങി. 10 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിച്ച് തീവ്രവേഗത്തിലാണ് നിര്‍മാണം.

ചികിത്സിയ്ക്കാന്‍ മറ്റ് ഡോക്ടര്‍മാര്‍ക്ക് പുറമേ സേനാ ഡോക്ടര്‍മാരുടെ ഒരു സംഘത്തെയും രംഗത്തിറക്കി. രോഗം പടരുന്നത് നിയന്ത്രിക്കാന്‍ സിഒവിയുടെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരമടങ്ങുന്ന ഹൂബെയ് പ്രവിശ്യയില്‍ 13 നഗരങ്ങളില്‍ ഗതാഗതം നിരോധിച്ചു.

വുഹാനിലും സമീപ നഗരങ്ങളിലുമാണ് ഗതാഗതനിരോധനം. ഹൂബെയ്ക്ക് പുറമേ 28 പ്രവിശ്യകളില്‍ കൂടി വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ ഗതാഗതനിരോധനമില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here