പൗരത്വ ഭേദഗതി നിയമം: ഇരു വിഭാഗവും നാളെ കൊല്ലത്ത് ‘കൊമ്പ് കോര്‍ക്കും’

പൗരത്വ നിയമം ഭരണഘടനാവിരുദ്ധമോ? എസ്സെന്‍സ് ഗ്ലോബല്‍ സംഘടിപ്പിക്കുന്ന പരസ്യസംവാദം നാളെ. ജനുവരി 26 ന് ഉച്ചയ്ക്ക് 3 ന് കൊല്ലം ബീച്ചിന് സമീപം റോട്ടറി ക്ലബ് ഓഡിറ്റോറിയമാണ് വേദി.

അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ ഏറ്റുമുട്ടി വസ്തുത ബോധ്യപെടാന്‍ സഹായകരമാകുന്ന തരത്തിലാണ് സംവാദം ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രേക്ഷകരുടെ സംശയങ്ങളും ദൂരീകരിക്കും .

സുപ്രീംകോടതി അഭിഭാഷകനായ ശ്രീജിത്ത് പെരുമനയും രാഷ്ട്രീയ-സാമൂഹിക നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കരുമാണ് സംവാദകര്‍. എസ്സെന്‍സ് ഗ്ലോബല്‍ കൊല്ലത്തിന്റെ നാലാം വാര്‍ഷികം ‘ലിബറോ 2020’ ന്റെ ഭാഗമായാണ് സംവാദം.

‘ഭരണഘടനാ ധാര്‍മ്മികത’ എന്ന ആധുനിക സങ്കല്‍പത്തിന്റെ അടിസ്ഥാനത്തില്‍ പ്രശസ്ത നാസ്തിക എഴുത്തുകാരന്‍ സി രവിചന്ദ്രന്റെ ‘ഒന്നാം പുസ്തകം’ എന്ന അവതരണവും ഉണ്ടാകും. ശാസ്ത്ര ചിന്തകന്‍ വൈശാഖന്‍ തമ്പിയുടെ ‘ശൂന്യാകാശത്തെ പൊട്ട്’ , ആ’ ദ്യശ്യ’കരങ്ങള്‍ (മനുജ മൈത്രി) ,പൊങ്കാല (രഹ്ന എം) ,ഇതാ ഇന്നു മുതല്‍ ഇതാ നാളെ ( അബിത ), ആഫ്രിക്കന്‍ ഒച്ചുകള്‍ ( റജു ശിവദാസ്) എന്നിവ മറ്റു അവതരണങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News