മഹാത്മാഗാന്ധി രക്തസാക്ഷി വാരാചരണം സംഘടിപ്പിക്കും: പുരോഗമന കലാസാഹിത്യ സംഘം

കൊച്ചി: മഹാത്മാഗാന്ധി രക്തസാക്ഷി വാരാചരണം സംഘടിപ്പിക്കുമെന്ന് പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ അറിയിച്ചു. ജനുവരി 30 മുതലുള്ള ഒരാഴ്ച മഹാത്മജിയേയും ആ ധീര രക്തസാക്ഷിത്വത്തെയും അനുസ്മരിക്കുന്ന വിവിധ ചടങ്ങുകള്‍ സംഘടിപ്പിക്കുവാനാണ് തീരുമാനം.

സംഘത്തിന്റെ യൂണിറ്റുകള്‍ ദേശീയ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും പുതിയ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും സെമിനാര്‍, പ്രഭാഷണം, സംവാദം, ക്വിസ്, പ്രബന്ധ പ്രസംഗ മത്സരങ്ങള്‍ എന്നിവ നടത്തും. മഹാത്മജിയെക്കുറിച്ചുള്ള കവിതകളും, മതേതരത്വം ഉദ്ഘോഷിക്കുന്ന ഗാനങ്ങളും ആലാപനം ചെയ്യും.

രാജ്യത്തിന്റെ നിലനില്‍പ്പിന് ആധാരമായ ജനാധിപത്യ മൂല്യങ്ങള്‍ ആക്രമിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ മത, ജാതി, രാഷ്ട്രീയ കക്ഷിഭേദമന്യേ ഗാന്ധിയെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും സംഘത്തിന്റെ ഈ പരിപാടികളില്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News