ഇന്ത്യ മോദിയും ബ്രസീല്‍ മോദിയും

ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ മോഡി സര്‍ക്കാര്‍ ഔദ്യോഗിക മുഖ്യാതിഥിയായി ക്ഷണിച്ചത് ലോകത്തിലെ ഏറ്റവും പിന്തിരിപ്പനായ ഭരണാധികാരിയെന്ന് കുപ്രസിദ്ധനായ ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സനാരോയെയാണ്.

വലതുപക്ഷക്കാരനും തീവ്രമതവാദിയും ഡോണള്‍ഡ് ട്രംപിന്റെ ഭക്തനും ഇസ്രയേല്‍ അനുകൂലിയും ആയുധ ലോബിയുടെ വക്താവുമാണ്ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സനാരോ. സ്ത്രീവിമോചനം ഭ്രാന്തന്‍ ചിന്തയാണ്. ഗര്‍ഭം ധരിക്കുന്നതിനാല്‍ സ്ത്രീക്ക് വേതനം കുറച്ചേ കൊടുക്കാവൂ.

മനുഷ്യാവകാശം അര്‍ഥശൂന്യമായ വാചകമടിയാണ് തുടങ്ങിയ അറുപിന്തിരിപ്പന്‍ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിക്കുന്നതില്‍ ഒരു മടിയുമില്ലാത്തയാളുമാണ് ബ്രസീല്‍ പ്രസിഡന്റ് . അങ്ങനെയൊരാള്‍ക്ക് ചുവപ്പുപരവതാനി വിരിച്ചുകൊടുക്കുന്നത് നിഷ്‌കളങ്കവും യാദൃച്ഛികവുമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News