ബക്കറ്റിലെ വെള്ളത്തില്‍ തലമുക്കിപ്പിടിച്ചു; മൃതദേഹം ഒളിപ്പിച്ച കാറില്‍ ഭാര്യയുമായി സഞ്ചരിച്ചു

മഞ്ചേശ്വരം മീയ്യപദവ് വിദ്യാവര്‍ധക സ്‌കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയുടെ (42) മൃതദേഹം കുമ്പള കോയിപ്പാടി കടപ്പുറത്തു കണ്ടെത്തിയ സംഭവത്തില്‍ സഹഅധ്യാപകനും സഹായിയും റിമാന്‍ഡില്‍. സൗഹൃദത്തിലും സാമ്പത്തിക ഇടപാടിലുമുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് അധ്യാപികയെ വീട്ടിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

മീയ്യപദവ് സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ കെ.വെങ്കിട്ടരമണ കാരന്തര്‍ (42), അയല്‍വാസി നിരഞ്ജന്‍ കുമാര്‍ (23) എന്നിവരാണ് അറസ്റ്റിലായത്.രൂപശ്രീയുടെ മൃതദേഹം ഒളിപ്പിച്ച കാറില്‍ പ്രതി ഭാര്യയുമായി സഞ്ചരിക്കുകയും ചെയ്തു. രണ്ടു സ്ഥലങ്ങളില്‍ മൃതദേഹം തള്ളാന്‍ ശ്രമിച്ച് പരാജയപ്പെട്ടശേഷമാണ് കടലില്‍ ഉപേക്ഷിച്ചത്.18നു രാവിലെയാണ് അഴുകിയ നിലയില്‍ മൃതദേഹം കടപ്പുറത്തു കണ്ടെത്തിയത്.

അതിനു രണ്ടു ദിവസം മുന്‍പു രൂപശ്രീയെ കാണാതായിരുന്നു. തന്നെ സഹപ്രവര്‍ത്തകന്‍ ശല്യപ്പെടുത്തുന്നതായി രൂപശ്രീ പറഞ്ഞുവെന്ന ബന്ധുക്കളുടെ മൊഴിയാണ് അന്വേഷണത്തിനു സഹായകമായത്. തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ 16നു രൂപശ്രീയെ വെങ്കിട്ടരമണ വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News