മിനി പാക്കിസ്ഥാനികള്‍’ പരാമര്‍ശം; കപില്‍ മിശ്രയ്ക്കെതിരെ കേസ്

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി പൊലീസിനു നിര്‍ദേശം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ‘മിനി പാക്കിസ്ഥാനികള്‍’ എന്നു വിളിച്ചതിനാണു കപില്‍ മിശ്രയ്ക്കെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടത്.

ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍. സംഭവം വിവാദമായതോടെ മിശ്രയുടെ ‘മിനി പാക്കിസ്ഥാനികള്‍’ എന്ന പരാമര്‍ശം സാമുദായിക വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നു കാട്ടി നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News