കൊച്ചിന്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണരുടെ വിവാദ കത്തില്‍ കര്‍ശനനടപടി വേണം: ഡിവൈഎഫ്ഐ

വൈറ്റില ശിവ സുബ്രമണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് ഡ്യൂട്ടിക്ക് ഹിന്ദു പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊച്ചിന്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയ സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ കേരള സമൂഹത്തിന് അപമാനകരമായ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ ബോധപൂര്‍വ്വം വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ല.

മതനിരപേക്ഷ മാതൃകയായ കേരളത്തില്‍ ദുഷ്ടലാക്കോടുകൂടിയുള്ള ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. ഇത്തരം പരാമര്‍ശങ്ങളില്‍ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News