കളിയിക്കവിളയിൽ എഎസ്ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കനത്ത സുരക്ഷയിലായിരുന്നു പ്രതികളായ അബ്ദുൾ ഷമീനെയും, തൗഫീഖ് നെയും കൊല നടത്തിയ സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചത്
കനത്തസുരക്ഷയിലാണ് പ്രതികളെ തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചത്. സംഭവസ്ഥലത്ത് എത്തിച്ച പ്രതികൾ കൊല നടത്തിയ രീതി പോലീസിന് വിവരിച്ചുകൊടുത്തു.
തൗഫീഖ് ആണ് വെടിവെച്ചതെന്ന് പ്രതികള്‍ പൊലീസിനോടു സമ്മതിച്ചു. ഇതിന് പ്രത്യേക പരിശീലനം നേടിയതായും പോലീസിനോട് സമ്മതിച്ചു.
അതേസമയം അബ്ദുൾ ഷമീമാണ് വിൽസനെ കത്തികൊണ്ട് വെട്ടിയത് . കസ്റ്റഡി കാലാവധി മുപ്പതാം തീയതി തീരാൻ ഇരിക്കുന്നതിനാൽ കസ്റ്റഡി നീട്ടി കിട്ടുന്നതിന് അപേക്ഷ സമർപ്പിക്കുന്ന കാര്യം ആലോചനയിൽ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ ഗണേശൻ പറഞ്ഞു.
കളിയിക്കവിള ചന്തയ്ക്ക് സമീപത്തുകൂടി കൊണ്ടുവന്ന പ്രതികളെ അവർ ഓടിയകയറിയ ആരാധനാലയത്തിലും എത്തിച്ച് തെളിവെടുപ്പു നടത്തി.
കുളച്ചൽ എഎസ്പി വിശ്വ ശാസ്ത്രി തുടരെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും തെളിവെടുപ്പിൽ പങ്കുചേർന്നു.
Get real time update about this post categories directly on your device, subscribe now.