റിപ്പബ്ലിക് ദിനാഘോഷം: മാനവികതാ ഭൂപടമൊരുക്കി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മാനവികതാ ഭൂപടമൊരുക്കി എടപ്പലം പിടിഎം ഹയർ സെക്കന്ററി സ്കൂൾ.

ഇന്ത്യയുടെ വൈവിധ്യത്തിന്റെ പ്രതീകമായാണ് വിദ്യാർത്ഥികൾ അണിനിരന്ന് ഇന്ത്യൻ ഭൂപടമൊരുക്കി ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശമുയർത്തിയത്.

സ്കൂളിലെ എൻസിസി, സ്കൗട്ട് ആന്റ് ഗൈഡ്സ്, ജെആർസി അംഗങ്ങളുൾപ്പെടെ മൂവായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളാണ് മാനവികതാ ഭൂപടത്തിനൊപ്പം കൈകോർത്തത്.

റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെയും സ്കൂൾ രജത ജൂബിലിയുടെയും ഭാഗമായാണ് സ്കൂൾ ഗ്രൗണ്ടിൽ വിസ്മയമായി ഇന്ത്യ രൂപം കൊണ്ടത്. ആ കാഴ്ചയിലേക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News