തനിയെ കയറ്റം കയറുന്ന കാർ; അത്ഭുതപ്പെടുത്തി വീഡിയോ; കാന്തികമല പ്രതിഭാസം നാഗർഹോള വനമേഖലയിൽ

കേരള കർണ്ണാടക അതിർത്തിയിൽ നാഗർഹോള വനത്തിൽ കാന്തികമല പ്രതിഭാസമുള്ളതായി
യാത്രികർ. വ‍ഴിയിൽ നിറുത്തിയ കാർ പുറകോട്ട് സഞ്ചരിച്ച് കയറ്റം കയറുന്ന വീഡിയോ കോടഞ്ചേരി സ്വദേശികൾ ചിത്രീകരിക്കുകയും ചെയ്തു.

പ്രതിഗുരുത്വാകർഷണത്തിന്‍റെ ഫലമായി വസ്തുക്കൾ എതിർദിശയിലേക്ക് തനിയെ ചലിക്കുന്ന പ്രതിഭാസമുള്ള സ്ഥലങ്ങൾ ഗ്രാവിറ്റി ഹിൽ മാഗ്നറ്റിക് ഹിൽ എന്നൊക്കയാണ് അറിയപ്പെടുന്നത്.
മലമുകളിലും മറ്റുമുള്ള ശക്തമായ കാന്തിക പ്രഭാവമാണ് ഇതിന് കാരണം.

മാനന്തവാടിയിൽ നിന്ന് കുട്ട നാഗർഹോള വ‍‍ഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു കോടഞ്ചേരി സ്വദേശികളായ ജീവസ്സും ജോണ്സണും.

കുട്ട ചെക്പോസ്റ്റ് ക‍ഴിഞ്ഞ് നാഗർഹോള വനമേഖലയിലേക്ക് പ്രവേശിച്ച് രണ്ട് കിലോമീറ്ററോളം
പിന്നിട്ടപ്പോ‍ഴാണ് ഈ അനുഭവമുണ്ടായത്. റോഡരികിൽ കാട്ടുപോത്തിനെ കണ്ട് ഇറക്കത്തിൽ ന്യൂട്രലാക്കി നിറുത്തിയ കാർ മുന്നോട്ട് പോവുന്നതിന് പകരം പിന്നോട്ട് പോവുന്നു.

10 കിലോമീറ്റർ വരെ സ്പീഡിലെത്തിയ കാർ ഒരു ഹംപ് ചാടിക്കടക്കുകയും ചെയ്തു. ഇക്കാര്യം സ്ഥിരീകരിക്കാൻ ഈ റൂട്ടിൽ രണ്ടാമതും യാത്രചെയ്തപ്പോൾ
ചിത്രീകരിച്ച വീഡിയോയാണിത്.

ഒമാനിലാണ് ജീവസ് ജോലി ചെയ്യുന്നത്. അവിടെയുള്ള സലാലയിലെ കാന്തികമല പ്രദേശം പ്രശസ്തമാണ്. സലാലയിലെ അനുഭവമുള്ളതിനാൽ സമാനമായ അനുഭവം തിരിച്ചറിഞ്ഞുവെന്നാണ് ഈ യുവാക്കൾ പറയുന്നത്.

ഇന്ത്യയിൽ ലഡാക്കിലും മഹാരാഷ്ട്ര ഗുജറാത്ത് ഛത്തീസ്ഘട്ട് സംസ്ഥാനങ്ങളിലും ചിലയിടങ്ങളിൽ കാന്തികമല പ്രതിഭാസം സ്ഥിരീകരിച്ചിട്ടുണ്ട്. ശക്തമായ കാന്തിക പ്രഭാവമുള്ള സ്ഥലങ്ങളെ ആന്‍റി ഗ്രാവിറ്റി ഹിൽ എന്നാണ് വിളിക്കാറ്.

ഉരുളുന്ന വസ്തുക്കൾ എതിർ ദിശയിലേക്ക് കയറ്റം പോലും കയറിപ്പോവുന്നത് അൽഭുതകരമായ അനുഭവമാണ്. നാഗർഹോളയിലേത് ഇത്തരം പ്രതിഭാസമാണോ എന്ന് പഠനങ്ങൾ നടക്കേണ്ടതുണ്ട്.

മറ്റ് സാധ്യതകളിലെങ്കിൽ തെക്കേ ഇന്ത്യയിലെ കാന്തിക മലാ പ്രതിഭാസമുള്ള സ്ഥലമായി ഈ വനമേഖലമാറും.

എന്നാൽ ഇത് നേരിട്ടനുഭവിക്കാൻ ബുദ്ധിമുട്ടുണ്ട്.വാഹനം നിർത്താൻ അനുവാദമില്ലാത്ത അതീവ സുരക്ഷിതവനമേഖലയാണിവിടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News