”നിങ്ങള്‍ക്ക് കോമാളികളെപ്പോലെ റിപ്പബ്ലിക് ദിനം ആഘോഷിക്കാം; ആഘോഷിക്കത്തക്ക ഒന്നും ഞാന്‍ ഇന്ത്യയില്‍ കാണുന്നില്ല”

ദില്ലി: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ തനിക്ക് അതിന് സാധിക്കില്ലെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. കോമാളികളെപ്പോലെ നിങ്ങള്‍ക്കു വേണമെങ്കില്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കാമെന്നും കട്ജു ഫേസ്ബുക്കില്‍ കുറിച്ചു.

കട്ജുവിന്റെ വാക്കുകള്‍:

”എന്നോട് ക്ഷമിക്കണം, പക്ഷേ എനിക്ക് നിങ്ങള്‍ക്കൊപ്പം റിപ്പബ്ലിക് ദിനം ആഘോഷിക്കാനാകില്ല. ആഘോഷിക്കത്തക്ക ഒന്നും ഞാന്‍ ഇന്ത്യയില്‍ കാണുന്നില്ല. സമ്പദ് വ്യവസ്ഥ തകരുന്നു, തൊഴിലില്ലായ്മ നിരക്ക് റെക്കോര്‍ഡ് ഉയരത്തിലെത്തി, കുട്ടികളിലെ പോഷകാഹാരക്കുറവ് ഭയാനകമാണ്, കര്‍ഷക ആത്മഹത്യ ഇപ്പോഴും തുടരുന്നു, ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നു, ഭക്ഷ്യ-ഇന്ധന വില കുതിച്ചുയരുന്നു, ഭരണഘന നശിപ്പിക്കപ്പെടുന്നു.

അതിനാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ നിങ്ങള്‍ക്കു ഒരു കോമാളിയെപ്പോലെ ആഘോഷിക്കാം. പക്ഷേ നിങ്ങള്‍ക്ക് എന്റെ കമ്പനി കിട്ടില്ല. ഹരി ഓം”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News