കൊറോണ; സംസ്ഥാനത്ത് 179 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 179 പേര്‍ നിരീക്ഷണത്തില്‍. ഏഴുപേര്‍ ആശുപത്രിയിലുണ്ട്. എറണാകുളത്ത് മൂന്നും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തരും.

ബാക്കിയുള്ള 172 പേര്‍ വീടുകളിലാണ്. ശനിയാഴ്ചമാത്രം ചൈനയില്‍നിന്ന് എത്തിയ 99 പേരും വെള്ളിയാഴ്ച 80 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. സംശയങ്ങള്‍ തീര്‍ക്കാന്‍ ഫോണ്‍: 0471 2552056. രോഗബാധയില്‍ ആശങ്ക വേണ്ടെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി അറിയിച്ചതായി നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ പറഞ്ഞു.

എംബസിയുമായി നോര്‍ക്ക റൂട്ട്‌സ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. സൗദി അറേബ്യയില്‍ രോഗം സ്ഥിരീകരിച്ച മലയാളി നേഴ്‌സിന്റെ സ്ഥിതി മെച്ചപ്പെട്ടു. രണ്ടുദിവസത്തിനകം ആശുപത്രിവിടും. കൊറോണ മുന്‍കരുതലിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച 18 പേര്‍ നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസം ഏഴുപേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel