
ചെന്നൈ: നാടിനെ വര്‍ഗീയമായി വിഭജിക്കുകയും ഭരണഘടനയുടെ അടിസ്ഥാന തത്വത്തെ നിരാകരിക്കുകയും ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലും മനുഷ്യച്ചങ്ങല.
സിഐടിയു പതിനാറാം അഖിലേന്ത്യ സമ്മേളനത്തിനിടെ റിപ്പബ്ലിക് ദിനത്തിലാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്.
സമ്മേളനം നടക്കുന്ന റോയപേട്ട വൈഎംസിഎ മൈതാനത്തിന് മുന്നിലെ റോഡിലാണ് പ്രതിരോധ ചങ്ങല.
സിഐടിയു അഖിലേന്ത്യ നേതാക്കള്‍ക്കും സമ്മേളന പ്രതിനിധികള്‍ക്കും പുറമെ അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള, അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി വെങ്കട്ട് എന്നിവരും ചങ്ങലയില്‍ കണ്ണികളായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here