മോദി ഭരണം ഹിറ്റ്‌ലറുടെ ഭരണത്തിന് തുല്യം; കൊല്ലം ബിഷപ്പ്

കേന്ദ്രസര്‍ക്കാര്‍ ഭരണം ഹിറ്റ്‌ലറുടെ ഭരണത്തിനു സമാനമെന്ന് കൊല്ലം ബിഷപ്പ് പോള്‍ മുല്ലശ്ശേരി. കൊല്ലം ചവറതെക്കുഭാഗം സെയിന്റ് ജോസഫ് പള്ളിയില്‍ ഭരണഘടനാ സംരക്ഷണ ദിനാചരണ യോഗത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ബിഷപ്പ്.

ഹിറ്റ്‌ലര്‍ ഭരണഘടനയെ മുത്തിയാണ് അധികാരത്തില്‍ ഏറിയത്. ഹിറ്റ്‌ലറുടെ അനുഭവം ലോകത്തിന് പാഠമാക്കണം. ദേശീയപതാക മാറ്റാനാണ് ഇക്കൂട്ടര്‍ ആദ്യം ശ്രമിച്ചത്. അടുത്ത ഇലക്ഷന്‍ ഉണ്ടാകുമോയെന്ന് അറിയില്ല. ആര്‍ഷഭാരത സംസ്‌കാരം മറന്ന് രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷം ഉള്ളവര്‍ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel