
രാജ്യാന്തരതലത്തില്‍ സൃഷ്ടിച്ചെടുത്ത പ്രതിച്ഛായ തകര്‍ന്നടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ തീവ്രവലതുപക്ഷ നേതാക്കളുടെ ഗണത്തിലായി വീണ്ടും മോദിയുടെ സ്ഥാനം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് പൗരാവകാശങ്ങള്‍ നിഷേധിച്ചതോടെയാണ് ലോകത്തിനുമുന്നില്‍ മോദി സര്‍ക്കാരിന്റെ തനിനിറം വെളിപ്പെട്ടത്.
പൗരത്വ ഭേദഗതി നിയമത്തോടെ സര്‍ക്കാരിന്റെ മുഖം പൂര്‍ണമായും വികൃതമായി. ജെഎന്‍യു അടക്കമുള്ള സര്‍വകലാശാലകളിലെ സംഘപരിവാര്‍ ആക്രമണം, രാജ്യാന്തര സംഭവവികാസങ്ങളില്‍ മോഡിസര്‍ക്കാരിന്റെ നിലപാട് എന്നിവ സ്ഥിതി കൂടുതല്‍ വഷളായി. ‘അസഹിഷ്ണുത പടര്‍ന്ന ഇന്ത്യ’ എന്ന മുഖലേഖനത്തോടെയാണ് ‘ഇക്കണോമിസ്റ്റ്’ വാരിക പുതിയ ലക്കം ഇറങ്ങിയത്.’
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ടിയും അപകടത്തിലാക്കിയത് എങ്ങനെ’ എന്ന അടിക്കുറിപ്പോടെയാണ് വാരിക ഈ ലേഖനം ട്വീറ്ററില്‍ പരസ്യപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here