‘സംഘികളുടെ ആക്രമണം രൂക്ഷം, പുറത്തിറങ്ങാന്‍ പറ്റുന്നില്ല..’

പാവക്കുളം ക്ഷേത്രത്തിലെ സംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുവതിക്ക് നേരെയുണ്ടായ കൈയേറ്റം അപലപനീയമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. അത് രേഖപ്പെടുത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.

ആതിരയെ എറണാകുളത്തെ ഹോസ്റ്റലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുക എന്നത് ഇപ്പോള്‍ സമൂഹത്തിന്റെ പൊതുനിലപാടായി മാറിയിട്ടുണ്ട്. ആതിരയ്ക്ക് എതിരെയും ഇത്തരത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നതായി മനസ്സിലാക്കുന്നു. ആതിരയ്ക്ക് വനിതാ കമീഷന്‍ എല്ലാ പിന്തുണയും നല്‍കും.

എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. ആതിരയ്ക്കെതിരെ എടുത്ത കേസിനെക്കുറിച്ചും ആതിര നല്‍കിയ കേസിനെക്കുറിച്ചും പൊലീസിനോട് റിപ്പോര്‍ട്ട് തേടുമെന്നും ജോസഫൈന്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here