ഇന്ത്യന്‍ റിപ്പബ്ലിക് അപകടത്തില്‍ ?

ഇന്ത്യന്‍ റിപ്പബ്ലിക് ഗുരുതരമായ ഒരു രാഷ്ട്രീയ പ്രതിസന്ധിയിലെന്ന് ഡോ. കെ എം പണിക്കര്‍. ദേശാഭിമാനിക്കായെഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 70 എഴുപതുവര്‍ഷം പിന്നിട്ട് ഇന്ത്യന്‍ റിപ്പബ്ലിക് ഗുരുതരമായ ഒരു രാഷ്ട്രീയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണോ എന്ന അഭിപ്രായത്തിന് പൊതുസ്വീകാര്യത ലഭിച്ചിരിക്കുന്നു.

ഭരണഘടന വിഭാവനം ചെയ്ത മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രം നിലനില്‍ക്കുമോ എന്ന ആശങ്കയ്ക്ക് ഇടം നല്‍കുന്ന പ്രവണതകളാണ് കഴിഞ്ഞ 5 കൊല്ലങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രകടമായിട്ടുള്ളത്. ഇന്ത്യയുടെ സാമൂഹ്യ-രാഷ്ട്രീയ കെട്ടുറപ്പ് ഛിന്നഭിന്നമാകുമോ എന്ന ഭയം വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്.

നാടുവാഴിത്തവും യാഥാസ്ഥിതികത്വവും ആദ്യകാല നവീകരണ ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള എല്ലാ അവസരങ്ങളും ഉപയോഗിച്ചു. ഈ വെല്ലുവിളികളെ വിജയകരമായി നേരിട്ടുകൊണ്ടാണ് പുതിയ ജനാധിപത്യവ്യവസ്ഥ സുസ്ഥിരമായി നിലവില്‍വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News