പൗരത്വ ഭേദഗതി: കേരളത്തിന്റെ പ്രതിരോധം രാജ്യത്തിന് മാതൃകയും പ്രതീക്ഷയുമാണെന്ന് തരിഗാമി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം രാജ്യം ശ്രദ്ധിച്ചു

മലപ്പുറം: ഇന്ത്യയെ രക്ഷിക്കാന്‍ മഹാമുന്നേറ്റം ഒരുക്കി കേരളം മനുഷ്യമഹാശൃംഖല തീര്‍ത്തപ്പോള്‍ അതില്‍ കണ്ണിയാകാന്‍ കശ്മീരിന്റെ പോരാളിയും.

സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ജമ്മു കശ്മീര്‍ നിയമസഭാംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമി മലപ്പുറത്ത് കുന്നുമ്മലിലാണ് ശൃംഖലയില്‍ കണ്ണിയായത്.

കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതി, മന്ത്രി കെടി ജലീല്‍ തുടങ്ങിയവരും ഇവിടെ കണ്ണിയായി. തുടര്‍ന്നു ചേര്‍ന്ന പൊതുയോഗത്തിലും തരിഗാമിയും മറ്റ് നേതാക്കളും സംസാരിച്ചു.

വിവേചനപരമായ പൗരത്വ ഭേദഗതിക്കും അപകടകരമായ പൗരത്വ രജിസ്റ്ററിനും എതിരെ കേരളം നടത്തുന്ന പ്രതിരോധം രാജ്യത്തിന് മാതൃകയും പ്രതീക്ഷയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഭേദഗതിയെ ഭരണഘടനാ പ്രശ്നമായി അവതരിപ്പിക്കാന്‍ കേരളത്തിനായി. ഈ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്. പ്രതിപക്ഷവുമായി ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ യോജിച്ച പ്രതിഷേധം രാജ്യം ശ്രദ്ധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News