ദശലക്ഷങ്ങള്‍ തെരുവില്‍ ഭരണഘടനയുടെ ആമുഖം വായിച്ചു; ഇത് ലോകചരിത്രത്തില്‍ ആദ്യം

കൊച്ചി: ഭരണഘടന സംരക്ഷിക്കാന്‍ ജീവാര്‍പ്പണത്തിനും തയ്യാറെന്ന് പ്രഖ്യാപിച്ച് ദശലക്ഷങ്ങള്‍ തെരുവില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നത് ലോക ചരിത്രത്തില്‍ ആദ്യം.

ഒരു രാഷ്ട്രമെന്നനിലയില്‍ ഇന്ത്യയെ ഒരുമിച്ച് നിര്‍ത്തുകയും ചലനാത്മകമാക്കുകയും ജനതയെ യോജിപ്പിക്കുകയും ചെയ്യുന്ന ഭരണഘടനയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ ഭരണഘടന ഉയര്‍ത്തി ജനലക്ഷങ്ങള്‍ റിപ്പബ്ലിക്ക് ദിനത്തില്‍ സംഘടിപ്പിച്ച പ്രതിരോധം ലോകത്തിനു പുതിയ സമരമാതൃകയായി

എഴുതപ്പെട്ടതിലും വച്ച് ഏറ്റവും വലുതുകൂടിയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടന. അതിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ രാജ്യഭരണാധികാരികള്‍ക്കെതിരെ ജനലക്ഷങ്ങള്‍ തെരുവില്‍ കണ്ണിചേര്‍ന്ന് ഭരണഘടനയുടെ ആമുഖം വായിച്ച് പൗരന്മാരുടെ പരമാധികാരം ഭരണാധികാരികളെ ഓര്‍മിപ്പിക്കുന്നത് അത്യപൂര്‍വമാണ്.

സമീപകാലത്തെങ്ങും ആഘോഷിക്കാത്തത്രയും ശ്രദ്ധയോടും ആവേശത്തോടുമാണ് ഇക്കുറി റിപ്പബ്ലിക് ദിനാഘോഷം നാടാകെ നടന്നത്. രാവിലെ വിവിധ സംഘടനകളും സാമൂഹ്യ സമുദായ പ്രസ്ഥാനങ്ങളും ദിനാഘോഷം സംഘടിപ്പിച്ചു.

തലസ്ഥാനത്ത് പാളയം കത്തീഡ്രലില്‍ രാവിലെ എട്ടിന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് എം സൂസപാക്യം ഭരണഘടനാ ആമുഖം വായിച്ച് പ്രതിജ്ഞയെടുത്തു. മുസ്ലീം പള്ളികളില്‍ ദേശീയ പതാക ഉയര്‍ത്തുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News