”നമുക്ക് വിശ്രമിക്കാറായിട്ടില്ല, നിയമം റദ്ദാക്കുന്നതുവരെ പോരാട്ടം തുടരണം” മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം റദ്ദു ചെയ്യുന്നതുവരെ പോരാട്ടം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നമുക്ക് വിശ്രമിക്കാറായിട്ടില്ല. നിയമം റദ്ദാക്കുന്നതുവരെ പോരാട്ടം തുടരണം. അതിനായി എല്ലാവരും സ്വയം സമര്‍പ്പിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. അനിഷ്ട സംഭവങ്ങള്‍ ഒന്നും ഇല്ലാതെ, കടുത്ത പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു. മനുഷ്യമഹാശൃംഖല മനുഷ്യമതിലായി മാറിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

ദേശീയ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത് മുതല്‍ അതിനെതിരെ ശക്തമായി പ്രതികരിച്ചു വരികയാണ്. ഒരുതരത്തിലുളള ഭേദചിന്തയും ഇല്ലാതെ ഒന്നിച്ച് അണിനിരന്ന് കൊണ്ടാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനങ്ങള്‍ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ആഹ്വാനം ചെയ്തതാണെങ്കിലും ഈ പരിപാടിയില്‍ ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധമുളള മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചുളള ജനസഞ്ചയമാണ് ഇന്ന് ശൃംഖലയില്‍ അണിനിരന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News