റിപ്പബ്ലിക് ദിനം; മുസ്ലീം പള്ളികളില്‍ ദേശീയ പതാക ഉയര്‍ന്നു

മുസ്ലീം പള്ളികളില്‍ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഇന്ന് ദേശീയ പതാക ഉയര്‍ന്നു.

ഭരണഘടനയുടെ ആമുഖം വായിച്ച് ഭരണഘടനാ സംരംക്ഷണ പ്രതിജ്ഞയെടുത്താണ് ചടങ്ങ് നടന്നത്. സംസ്ഥാന വഖഫ് ബോര്‍ഡിന്റെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു പരിപാടി.

മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം വിളിച്ചോതിയാണ് കോഴിക്കോട് നഗരത്തിലെ പട്ടാളം പള്ളിയില്‍ റിപ്പബ്ലിക് ദിനാഘോഷം നടന്നത്. സുബൈദര്‍ സുജിത്ത് കുമാര്‍ പള്ളിയില്‍ ദേശീയ പതാക ഉയര്‍ത്തി.

തുടര്‍ന്ന് ഭരണഘടനയുടെ ആമുഖം വായിച്ച് ഭരണഘടനാ സംരംക്ഷണ പ്രതിജ്ഞയെടുത്തു. ചടങ്ങിനെത്തിയവര്‍ പള്ളിയില്‍ ഒത്തുകൂടിയ ശേഷം, കവി ആലങ്കോട് ലീലാകൃഷ്ണന്‍ റിപ്പബ്ലിക് ദിനസന്ദേശം നല്‍കി

സ്വാമി വിശ്വഭന്ദ്രാനന്ദ ശക്തിബോധി, ഫാദര്‍ തോമസ് പാറംകുളങ്ങര, ഡോ. ഫസല്‍ഗഫൂര്‍, ഹുസൈന്‍ മടവൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കുറ്റിച്ചിറ മിശ്ക്കാല്‍ പള്ളിയില്‍ മുഖ്യ ഖാസി കെ വി ഇമ്പിച്ചമ്മതാണ് പതാക ഉയര്‍ത്തിയത്.

ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്ത് ചടങ്ങ് അവസാനിച്ചു. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പള്ളികളില്‍ റിപ്പബ്ലിക് ദിനാഘോഷം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News